വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് ആകെ 2,74,57,831 വോട്ടര്‍മാര്‍

0
66

2022ലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കേരളത്തിലെ പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്‌സൈറ്റിലും (www.ceo.kerala.gov.in), താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിലും ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) മാരുടെ കൈവശവും പട്ടിക പരിശോധനയ്ക്ക് ലഭിക്കും.

2021 ലെ അന്തിമ വോട്ടർ പട്ടിക പ്രകാരം 26731509 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ പട്ടികയിൽ 27457831 വോട്ടർമാരുണ്ട്. 726322 വോട്ടർമാരുടെ വർദ്ധനവാണുള്ളത്. 14130977 സ്ത്രീ വോട്ടർമാരും 13326573 പുരുഷ വോട്ടർമാരും 281 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. മലപ്പുറം (3296602) ആണ് കൂടുതൽ വോട്ടർമാർ. 92486 എൻ.ആർ.ഐ വോട്ടർമാരുണ്ട്. 18-19 പ്രായത്തിലുള്ള 255497 വോട്ടർമാരുണ്ട്.

വോട്ടർ പട്ടികയിൽ പേര് ചേർക്കുവാനും വോട്ടർമാർക്ക് അനുവദനീയമായ മറ്റ് മാറ്റങ്ങൾ വരുത്തുവാനും ഓൺലൈനിൽ (www.nvsp.in) അപേക്ഷിക്കാം.