പുതുവത്സരത്തിൽ കെ എസ് ആർ ടി സി കൊമേഴ്സ്യൽ വിഭാഗത്തിന് അഭിമാന നേട്ടം

0
43

കുറഞ്ഞനാൾ കൊണ്ട് ഏറ്റവും മികച്ച വരുമാനനേട്ടം കൈവരിച്ച് കെ.എസ്.ആർ.ടി.സി കൊമേർഷ്യൽ വിഭാഗം. ഒരു മാസത്തിനുള്ളിൽ പുതുതായി ഒരു കോടി പന്ത്രണ്ട്ലക്ഷം രൂപയുടെ വരുമാനനേട്ടമാണ് കൈവരിച്ചത്. കൊമേർഷ്യൽ വിഭാഗം മാർക്കറ്റിംഗ് എക്സിക്യൂട്ടീവും കോ-ഓർഡിനേറ്ററുമായ പി. വേണുകുമാറാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്. ലുലു ഗ്രൂപ്പ്‌ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ബസ് അഡ്വർടൈസ്മെന്റ് മറ്റ് പരസ്യങ്ങൾ എന്നിവയിൽനിന്നാണ് ഈ റെക്കോർഡ് വരുമാനനേട്ടം കൈവരിച്ചത്.

ഇതോടെ 2021 ഡിസംബർ മാസത്തെ മാത്രം കൊമേഴ്സ്യൽ വിഭാഗത്തിൻ്റെ വരുമാനം ഒരു കോടി അൻപത്തിരണ്ട് ലക്ഷം രൂപയായി ഉയരുകയും ചെയ്തു.

സി ടി ഒ ഇൻചാർജ്ജും കൊമേഴ്‌സ്യൽ മാനേജരും, എസ്റ്റേറ്റ് ഓഫീസറുമായ സി. ഉദയകുമാറിനെയും, വരുമാനനേട്ടം കൈവരിച്ച കോ-ഓർഡിനേറ്റർ പി. വേണു കുമാറിനെയും, മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കൊമേഴ്‌സ് വിഭാഗത്തേയും കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ അഭിനന്ദിച്ചു.