ചണ്ഡീഗഢിൽ കോൺഗ്രസ്‌ പിന്തുണയിൽ ബിജെപിക്ക്‌ മേയർസ്ഥാനം

0
59

ആംആദ്‌മി പാർടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ചണ്ഡീഗഢ്‌ മുനിസിപ്പൽ കോർപറേഷനിൽ കോൺഗ്രസ്‌ സഹായത്തോടെ ബിജെപി മേയർ സ്ഥാനം പിടിച്ചു. ശനിയാഴ്‌ച നടന്ന മേയർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സരബ്‌ജിത്ത്‌ കൗർ 14 വോട്ട്‌ നേടി. എഎപിയുടെ അഞ്‌ജു കട്യാലിന്‌ 13 വോട്ട്‌ ലഭിച്ചു. എഎപിയുടെ ഒരു വോട്ട്‌ അസാധുവാക്കി.

12 കൗൺസിലർമാർ മാത്രമാണ്‌ കോർപറേഷനിൽ ബിജെപിയ്‌ക്കുള്ളത്‌. എഎപിക്ക്‌ 14 ഉം. കോൺഗ്രസ്‌ കൗൺസിലർ ഹർപ്രീത്‌ കൗർ ബബ്‌ലയുടെ നിർണായക പിന്തുണയാണ്‌ ബിജെപിക്ക്‌ മേയർ സ്ഥാനം നേടിക്കൊടുത്തത്‌. മുനിസിപ്പൽ കോർപറേഷനിലെ എക്‌സ്‌ഒഫീഷ്യോ അംഗമെന്ന നിലയിൽ ചണ്ഡീഗഢ്‌ എംപിക്കും മേയർ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്‌. ഇതും ബിജെപിക്ക്‌ സഹായകമായി.
36 അംഗ കൗൺസിലിൽ ഏഴ്‌ കോൺഗ്രസ്‌ അംഗങ്ങളും ഏക അകാലിദൾ അംഗവും വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു.