അവളിനി അജയ്യ എന്നറിയപ്പെടും, പേരിട്ടത് എസ് ഐ; സുരക്ഷാ ജീവനക്കാരിക്ക് സസ്പെൻഷൻ

0
64

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തട്ടിയെടുക്കപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ തിരികെ കിട്ടിയ കുട്ടിക്ക് പേരിട്ടു. അജയ്യ എന്നാണ് കുട്ടിക്ക് പേര് നൽകിയത്. കുട്ടിയെ തിരികെ അമ്മയുടെ പക്കലെത്തിച്ച എസ് ഐ റനീഷാണ് ഈ പേര് നിർദേശിച്ചത്. പോരാട്ടങ്ങളെ അതിജീവിച്ചവളെന്ന നിലക്കാണ് അജയ്യ എന്ന് പേരിട്ടത്

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരിയെ ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തു. പ്രതി നീതു കുട്ടിയെയും കൊണ്ടുപോകുമ്പോൾ സുരക്ഷാ ജീവനക്കാരി അശ്രദ്ധമായി കസേരയിൽ ഇരിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ നടപടിയെടുത്തത്.