Monday
12 January 2026
20.8 C
Kerala
HomeKeralaഅഞ്ചര വയസുകാരന്റെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചു; അമ്മക്കെതിരെ കേസ്

അഞ്ചര വയസുകാരന്റെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചു; അമ്മക്കെതിരെ കേസ്

ജില്ലയിലെ ശാന്തൻപാറയിൽ അഞ്ചര വയസുകാരനായ മകനോട് അമ്മയുടെ ക്രൂരത. കുസൃതി കൂടുതൽ കാണിച്ചതിന് കുഞ്ഞിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു. ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷിനാണ് പൊള്ളലേറ്റത്. അമ്മ ഭുവനയാണ് പൊള്ളിച്ചതെന്ന് കുട്ടി പറഞ്ഞു.

സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കേസെടുത്തു. തമിഴ്നാട് സ്വദേശികളാണ് ഇവർ. കുട്ടിയുടെ ശരീരത്തിലെ പൊള്ളൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളിൽ പോയതിനും കുസൃതി കൂടുതൽ കാണിച്ചതിനുമുള്ള ശിക്ഷയായാണ് കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതെന്നാണ് ഭുവനയുടെ പ്രതികരണം.

അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ചൈൽഡ് ലൈൻ ഇടപെട്ട് വിദഗ്‌ധ ചികിൽസക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിലേറ്റ പൊള്ളലിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് ഡോക്‌ടറുടെ സ്‌ഥിരീകരണം.

RELATED ARTICLES

Most Popular

Recent Comments