പട്ടയത്തിന് അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാർ പിടിയില്‍

0
52

പട്ടയം അനുവദിക്കാൻ അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ജീവനക്കാരെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോങ്ങാട് വില്ലേജ് ഒന്ന് ഓഫീസിൽ നടത്തിയ റെയ്ഡിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്‍തത്. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റുമാരായ പറളി ചന്തപ്പുര മനോജ് കുമാര്‍ (48), പാലക്കാട് കൊപ്പം പ്രസന്നന്‍ (50) എന്നിവരാണ് പിടിയിലായത്.

കോങ്ങാട് ചെല്ലിക്കല്‍ വെള്ളെക്കാട് കുമാരന്‍റെ 16 സെന്‍റ് സ്ഥലത്തിന് പട്ടയത്തിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സ്ഥലം പരിശോധിച്ച്‌ രണ്ട് തവണകളായി 5000 രൂപ കൈപ്പറ്റി. വ്യാഴാഴ്ച രാവിലെ കോങ്ങാട് വില്ലേജ് ഓഫിസില്‍ വെച്ച്‌ അരലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം വിജിലന്‍സ് പിടികൂടിയത്.