മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേര്‍ കണ്ണൂരിൽ പിടിയില്‍

0
40

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേര്‍ കണ്ണൂരിൽ പിടിയിലായി. കണ്ണൂര്‍ തയ്യില്‍ സ്വദേശി ചെറിയ ചിന്നപ്പന്റവിട സിസി അന്‍സാരി (33), കണ്ണൂര്‍ മരക്കാര്‍ക്കണ്ടി ആദര്‍ശ് നിവാസില്‍ കെ.ആദര്‍ശ് (21) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിനു സമീപത്തുള്ള ലോഡ്ജില്‍ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് ഇരുവരെയും അറസ്റ്റ് ചെയ്‍തത്. ഇവരിൽ നിന്നും 18.38 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച്‌ മയക്കയുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് രണ്ടുപേരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തോളമായി ഇവര്‍ ഈ ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു.