തൊണ്ടയില്‍ പാൽ കുടുങ്ങി നവജാതശിശു മരിച്ചു

0
104

തൊണ്ടയില്‍ പാൽ കുടുങ്ങി നവജാതശിശു മരിച്ചു. തിരുവനന്തപുരം വെള്ളനാട് മുണ്ടേല പ്രവീണ്‍ ഭവനില്‍ നിന്ന്​ മലയിന്‍കീഴ് ഗോവിന്ദമംഗലത്ത് വാടകക്ക്​ താമസിക്കുന്ന മുഹമ്മദ്​ റിയാസ്​-​​പ്രിയങ്ക ദമ്പതികളുടെ മകള്‍ 17 ദിവസം മാത്രം പ്രായമുള്ള റംസിയയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 ഓടെയാണ്​ പാല്‍ കുടിക്കുന്നതിന് ഇടയില്‍ തൊണ്ടയില്‍ കുടുങ്ങിയത്​. നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.