ഒഡിഷയിലും ഒമിക്രോൺ മരണം; മരിച്ചത് 45കാരി

0
36

രാജ്യത്ത് വീണ്ടും ഒമിക്രോൺ മരണം. ഒഡിഷയിലാണ് മൂന്നാമത്തെ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്‍തത്. ബാലങ്കിർ ജില്ലയിലെ 45കാരിയാണ് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്. ബുർളയിലെ വീർ സുരേന്ദ്രസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിൽ ചികില്സയിലായിരുന്നു അഗൽപ്പൂർ ഏരിയയിൽ നിന്നുള്ള വീട്ടമ്മ.

തലച്ചോറിലെ ക്ഷതം കാരണം ഭീമ ഭോയ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. ചികിത്സക്കിടെ കോവിഡ് ബാധിച്ചതോടെയാണ് ഇവരെ വീർ സുരേന്ദ്രസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസേർച്ചിലേക്ക് മാറ്റിയത്. ഇതിനിടയിൽ കോവിഡ് പോസിറ്റീവ് ആകുകയും ഓമിക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു.