പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍, ഓണ്‍ലൈന്‍ ഗെയിം കാരണമെന്ന് സംശയം

0
54

ധർമടത്ത് പ്ലസ്ടു വിദ്യാർഥിയെ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ധർമടം സ്വദേശിയും എസ്.എൻ. ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയുമായ അദ്നാനെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടി ഏറെക്കാലമായി ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് കഴിയുകയായിരുന്നുവെന്ന് വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.

പതിവായി മൊബൈലിൽ ഗെയിം കളിച്ചിരുന്ന അദ്നാനൻ നേരത്തെയും ആത്മഹത്യാപ്രവണത കാണിച്ചിരുന്നു. ഒരുമാസം മുമ്പ് കൈഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഒരുമാസമായി കുട്ടി സ്കൂളിൽ പോയിരുന്നില്ല. വീട്ടിലെ മുറിക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്നുവെന്നും വീട്ടുകാർ പോലീസിനോട് പറഞ്ഞു.

കുട്ടിയുടെ മൊബൈൽ അടിച്ചുതകർത്തനിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. ഫോൺ തകർത്തശേഷമായിരിക്കാം വിദ്യാർഥി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. ആത്മഹത്യ ചെയ്യാനുള്ള വിഷം വാങ്ങിയതും ഓൺലൈൻ വഴിയാണെന്നും കരുതുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.