മലപ്പുറത്ത്‌ അച്‌ഛനും മകളും ട്രെയിൻ തട്ടി മരിച്ചു

0
173

മലപ്പുറം> റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. തലക്കടത്തൂർ സ്വദേശി കണ്ടംപുലാക്കൽ അബ്ദുൾ അസീസ് (46) മകൾ അജ് വ മറിയം(10) എന്നിവരാണ് മരിച്ചത്. താനൂരിനും തിരൂരിനുമിടയിൽ വട്ടത്താണി വച്ച് ബുധനാഴ്ച രാത്രി 9.10നാണ് അപകടം.

സഹോദരിയുടെ വീട്ടിൽ വിരുന്നിന് പോയ ഭാര്യയെ വിളിക്കാനായി പോകുമ്പോഴാണ് അപകടം. വട്ടത്താണിയിൽ കാർ നിർത്തി മകളോടൊപ്പം മറുവശത്തേക്ക് കടക്കുമ്പോഴാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് ട്രെയിൻ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് മാറിയപ്പോഴാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ എക്സ്പ്രസ് ആണ് ഇടിച്ചത്.
അബ്ദുൾ അസീസിന്റെ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.