കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന് പൊലീസ് സുരക്ഷ

0
150

വധഭീഷണിയടക്കം ഉയർന്ന സാഹചര്യത്തിൽ കണ്ണൂര്‍ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വി സിയുടെ സുരക്ഷയ്ക്കായി ഗണ്‍മാനെ നിയമിച്ചു. ഡോ. ഗോപിനാഥ് രവീന്ദ്രന് നേരേ മുമ്പും വധഭീഷണി ഉയര്‍ന്നിരുന്നു. മാവോയിസ്റ്റ് കബനി ദളത്തിന്റെ പേരിലാണ് വധഭീഷണി കത്ത് വന്നത്. വി സിക്കെതിരെ ഭിക്ഷണി മുഴക്കി യൂത്ത് കോൺഗ്രസ്. കായികപരമായി നേരിട്ടും എന്നും പരസ്യമായി ഭിക്ഷണിപ്പെടുത്തിയിരുന്നു

വി സി നിയനമത്തില്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും വി സിയുടെ ശിരസ്സ് ഛേദിച്ച് സർവകലശാല ആസ്ഥാനത്ത് വെക്കുമെന്നും അടക്കം ഭീഷണിയാണ് കത്തിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നത്.