ഏറ്റുമാനൂരിൽ താഴ്ന്ന് പറന്ന് ഹെലികോപ്റ്റര്‍, പരിഭ്രാന്തരായി നാട്ടുകാർ, വർക്ക് ഷോപ്പ് തകർത്തു

0
63

ഏറ്റുമാനൂരിൽ അസാധാരണമാം വിധം താഴ്ന്നുപറന്ന് ഹെലികോപ്റ്റർ. കോപ്റ്റർ താഴ്ന്നുപറന്നതിനെത്തുടർന്നതിനുള്ള ശക്തമായ കാറ്റില്‍ വീടിനും വര്‍ക്ക് ഷോപ്പിനും കേടുപാടുകൾ സംഭവിച്ചു. ഏറ്റുമാനൂര്‍ വള്ളിക്കാട് കുരിശുമലയ്ക്ക് സമീപം താഴ്ന്ന പറന്ന ഹെലികോപ്റ്ററാണ് നാശനഷ്ടം ഉണ്ടാക്കിയത്.

സംഭവം കണ്ട നാട്ടുകാർ ആകെ പരിഭ്രാന്തിയിലായി. കുരിശുമല സ്വദേശിയായ കുഞ്ഞുമോന്റെ വര്‍ക്ക് ഷോപ്പിനാണ് കേടുപാടുകള്‍ സംഭവിച്ചത്. നാവികസേനയുടെ സിഎ ചാര്‍ലി എന്ന ഹെലികോപ്റ്ററാണ് അസാധാരണമായി താഴ്ന്നു പറന്നത്.

ഇക്കാര്യം നാവികസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കാരണം വ്യക്തമാക്കാന്‍ നാവികസേനയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടേക്കും.