ഒരു ദളിതൻ മുഖ്യമന്ത്രിയാകുന്നത് സഹിക്കാൻ കഴിയാത്ത സവർണ മനോഭാവത്തിൻ്റെ അഴിഞ്ഞാട്ടമാണ് മാധ്യമപ്രവർത്തകൻ എന്നവകാശപ്പെടുന്ന അനിൽ നമ്പ്യാരുടെ പ്രതികരണം തെളിയിക്കുന്നതെന്ന് മുൻ ജഡ്ജി എസ് സുദീപ്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയെ അധിക്ഷേപിച്ചും ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു ജനം ടി വി എഡിറ്റർ അനിൽ നമ്പ്യാരുടെ പോസ്റ്റ്.
കർഷക പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഹനം 20 മിനിറ്റിലേറെ കുടുങ്ങിയതിൽ പ്രതിഷേധിച്ചാണ് അനിൽ അക്രമത്തിന് ആഹ്വാനം ചെയ്‍തത്. അനിൽ നമ്പ്യാർ ചുമതല വഹിക്കുന്ന ചാനലും ചർച്ചകളും ബഹിഷ്കരിക്കണമെന്നും സുദീപ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പഞ്ചാബ് മുഖ്യമന്ത്രിയെ പന്നി എന്നു പരസ്യമായി വിളിച്ചത് മാദ്ധ്യമപ്രവർത്തകൻ എന്നവകാശപ്പെടുന്ന ഒരു മാന്യദേഹമാണ്. പഞ്ചാബ് മുഖ്യമന്ത്രിയെ അടിച്ച് അണപ്പല്ലിളക്കണമെന്നും അയാൾ ആഹ്വാനം ചെയ്യുന്നു. ഒരു ദളിതൻ മുഖ്യമന്ത്രിയാകുന്നത് സഹിക്കാൻ കഴിയാത്ത സവർണ മനോഭാവത്തിൻ്റെ അഴിഞ്ഞാട്ടമാണിത്.
അത്രമേൽ നീചമായ പരാമർശം നടത്തിയ, അക്രമത്തിന് ആഹ്വാനം നൽകിയ അയാളുടെ ചാനലും ചർച്ചകളും ബഹിഷ്കരിക്കപ്പെടുക തന്നെ വേണം. കോൺഗ്രസ് മാത്രമല്ല, ഇടതുപക്ഷവും അതിനു തയ്യാറാകണം.
അയാളുടെ പേര്: അനിൽ നമ്പ്യാർ.