ഇറ്റലിയിൽ നിന്നെത്തിയ എയർഇന്ത്യ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ്

0
45

ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയെത്തിയ എയർ ഇന്ത്യ വിമാനത്തിൽ ആകെ 179 യാത്രക്കാരാണുണ്ടായിരുന്നത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ‘എൻഡിടിവി’ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിലെ മിലാനിൽനിന്നും ചാർട്ട് ചെയ്ത വിമാനത്തിലാണ് 179 പേരുമെത്തിയത്. അമൃത്സറിലെ വിമാനത്താവളത്തിൽ പരിശോധന നടത്തിയപ്പോഴാണ് 125 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് എയർപോർട്ട് ഡയറക്ടർ വി കെ സേത്ത് പറഞ്ഞു. ആർടിപിസിആർ അടക്കമുള്ള ടെസ്റ്റുകൾ നടത്തിയാണ് യാത്രാക്കാരെ വിമാനത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഇത്രയധികം ആളുകൾക്ക് എങ്ങനെ കൊവിഡ് ബാധിച്ചുവെന്നതിൽ വ്യക്തതയില്ല. രോഗം സ്ഥീരികരിച്ചവരെ വിമാനാത്താവളത്തിൽ നിന്നും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.