ബുള്ളി ബായ് ആപ്: മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍, പിടിയിലായത് അസമിൽനിന്ന്

0
70

മുസ്‌ലിം സ്ത്രീകള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ വിദ്വേഷ പ്രചാരണത്തിന് ലക്ഷ്യമിട്ട് നിര്‍മിച്ച ബുള്ളി ബായ് ആപ് നിര്‍മിച്ചയാള്‍ അറസ്റ്റില്‍. മുഖ്യ സൂത്രധാരനായ നീരജ് ബിഷ്‌ണോയിയാണ് അറസ്റ്റിലായത്.

അസമില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ഡല്‍ഹി പോലിസ് സെപ്ഷ്യല്‍ സെല്‍ ഡിസിപി കെ പി എസ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നേരത്തേ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബംഗളുരുവില്‍ നിന്ന് വിശാല്‍ ഝാ, ഉത്തരാഖണ്ഡ് സ്വദേശിനിയായ ശ്വേതാ സിങ്, മായങ്ക് റാവല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.