സൂറത്തിൽ ഫാക്ടറിയിൽ രാസവാതക ചോർച്ച: ആറ് പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതരം

0
58

ഗുജറാത്തിലെ സൂറത്തിൽ രാസ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ ആറ് പേർ മരിച്ചു. ഇരുപതിലേറെപേരെ ഗുരുതര നിലയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
സൂറത്തിലെ സച്ചിൻ ജിഐഡിസി ഫാക്ടറിയിലെ ടാങ്കറിൽ നിറച്ചിരുന്ന രാസവസ്തു ചോർന്നാണ് അപകടമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മറ്റൊരു ടാങ്കിലേക്ക് മാറ്റുമ്പോൾ വാതകം ചോർന്നതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങി.
വിഷവാതകം ശ്വസിച്ചാണ് പലരും മരിച്ചത്. ഗുരുതരാവസ്ഥയിലായ 25 പേരെ വെന്റിലേറ്ററിലേക്ക് മാറ്റി.