കെ റെയിൽ മുടക്കാൻ കേന്ദ്രസർക്കാരിനെ രാഷ്‌ട്രീയമായി ഉപയോഗിക്കും; ഭീഷണിയുമായി ഇ ശ്രീധരൻ

0
75

കെ റെയിൽ പദ്ധതിക്ക് അനുമതി തടയാൻ കേന്ദ്ര സർക്കാരിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുമെന്ന ഭീഷണിയുമായി ഇ ശ്രീധരൻ. കെ റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകില്ല. അവിടെ സിപിഐ എം അല്ല ദരിക്കുന്നത്. പദ്ധതിക്കെതിരെ പ്രധാനമന്ത്രിക്ക് നേരത്തെ പരാതി അയച്ചിട്ടുണ്ട്. പദ്ധതിയുടെ ദൂഷ്യ വശങ്ങൾ ജനങ്ങളിൽ എത്തിക്കാൻ യുഡിഎഫുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പൊന്നാനിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.