ജോർജ് ഫ്‌ളോയിഡിന്റെ അനന്തരവൾക്ക് നേരെ ആക്രമണം

0
56

അമേരിക്കയിൽ പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട കറുത്ത വംശജൻ ജോർജ് ഫ്‌ളോയിഡിന്റെ അനന്തരവൾക്ക് നേരെയും ആക്രമണം. നാല് വയസുകാരിയായ അരിയാന ഡെലെയ്ൻ ഫ്‌ളോയിഡിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.

ഉറങ്ങിക്കിടക്കുകയായിരുന്ന അരിയാനക്ക് നേരെ അജ്ഞാതൻ വെടിവെക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഹൂസ്റ്റണിലെ വീട്ടിലായിരുന്ന അരിയാനക്ക് സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അരിയാന കിടന്നുറങ്ങിയിരുന്ന മുറിയിലെ ജനലിലൂടെയായിരുന്നു വെടിവെച്ചത്.

കുട്ടി സർജറിക്ക് വിധേയമായെന്നും എന്നാൽ ഇപ്പോൾ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഹൂസ്റ്റൺ പൊലീസ് അറിയിച്ചു.
റിപ്പോർട്ട് പ്രകാരം ബുള്ളറ്റ് അരിയാനയുടെ ശ്വാസകോശവും കരളും തുളച്ച് കയറുകയായിരുന്നു. കുട്ടിയുടെ മൂന്ന് വാരിയെല്ലുകൾ തകർന്നതായും റിപ്പോർട്ടിലുണ്ട്. ആക്രമണം ആസൂത്രിതമാണെന്നാണ് അരിയാനയുടെ പിതാവ് പ്രതികരിച്ചത്.