Friday
19 December 2025
19.8 C
Kerala
HomeKeralaഅനിൽ നമ്പ്യാരെ വലിച്ചുകീറി, തേച്ചൊട്ടിച്ച് സമൂഹമാധ്യമങ്ങൾ

അനിൽ നമ്പ്യാരെ വലിച്ചുകീറി, തേച്ചൊട്ടിച്ച് സമൂഹമാധ്യമങ്ങൾ

പഞ്ചാബ് മുഖ്യമന്ത്രിയുടെ അണപ്പല്ല് അടിച്ചുകൊഴിക്കാൻ ആഹ്വാനം ചെയ്ത ജനം ടി വി എഡിറ്റർ അനിൽ നമ്പ്യാരെ വലിച്ചുകീറി സമൂഹമാധ്യമങ്ങൾ. കർഷക പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഹനം 20 മിനിറ്റിലേറെ ഫ്‌ളൈഓവറിൽ കുടുങ്ങിയ സംഭവത്തിലാണ് അനിൽ നമ്പ്യാരിന്റെ അധിക്ഷേപ-അക്രമ പ്രതികരണം. “ഇയാൾ ഛന്നിയാണോ പന്നിയാണോ?, അടിച്ചണപ്പല്ലിളക്കേണ്ട പണിയാണ് ഇയാൾ ഇന്ന് കാണിച്ചത്, രാജ്യദ്രോഹി” എന്നാണ് അനിൽ നമ്പ്യാർ പോസ്റ്റ് ചെയ്തത്.

ഇതിനെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ അനിൽ നമ്പ്യാർക്കെതിരെ പൊങ്കാല. അതിരൂക്ഷമായാണ് പലരും പ്രതികരിക്കുന്നത്. അനിൽ നമ്പ്യാർക്കെതിരെ കേസെടുക്കണമെന്നും കോൺഗ്രസ് നിയമ നടപടി കൈക്കൊള്ളണമെന്നും കമന്റുണ്ട്. മാധ്യമപ്രവർത്തകൻ എന്ന് അവകാശപ്പെടാൻ ഇയാൾക്ക് നാണമില്ലേയെന്ന് ചോദിച്ചവരും കുറവല്ല.” അങ്ങനെയൊക്കെ ചിന്തിച്ചാൽ നമ്പ്യാരെ വായിൽ ഇന്ന് ഒറ്റ പല്ലും കാണില്ലായിരുന്നു” എന്നാണ് മറ്റൊരു കമന്റ്.

രസകരമായ മറ്റുചില കമന്റുകൾ

പന്നി എന്ന് വിളിക്കാൻ മൂപ്പര് UP യുടെ മുഖ്യമന്ത്രിയല്ല പന്നിയാരെ

“ഞങ്ങൾ കേരളക്കാർ വിചാരിച്ചത് ഏറ്റവും വലിയ ഓട്ടം എടപ്പാൾ ഓട്ടമായിരിക്കുമെന്ന്. ഇതിപ്പോ പഞ്ചാബ് ഓട്ടം. ഒരു ഒന്നൊന്നര ഓട്ടം തന്നെ.”

ആഹാ നല്ല ഭാഷ..നിന്നേപോലെയുള്ളവരാണ് മാധ്യമ ധർമം നിർവ്വഹിക്കുന്ന നല്ല അസ്സല് മാധ്യമ പ്രവർത്തകൻ.

നാളെ ക്യാബിനറ്റ് മീറ്റിംഗ് വിളിച്ചിട്ടുണ്ട്… മിക്കവാറും 356 കാച്ചാൻ സാധ്യത കാണുന്നു…

ഇങ്ങിനെ FB യിൽ വന്ന് തള്ളാതെ അയാൾ ഉള്ള ഇടത് പോയി തള്ളിയത് ചെയ്ത് കാണിക്കു എന്നാൽ ചിലപ്പോ ആളുകൾ പറഞ്ഞേക്കാം വാലിന്റെ അവകാശം നമ്പ്യാർക് തന്നെ
നമ്പൂരിക് അല്ലാന്ന്.

RELATED ARTICLES

Most Popular

Recent Comments