ഡൽഹി ചാന്ദ്നി ചൗക്കിൽ വൻതീപിടിത്തം: 60 കടകൾ കത്തിനശിച്ചു, ആളപായമില്ല

0
49

ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ വൻതീപിടിത്തം. 60ലധികം കടകള്‍ കത്തി നശിച്ചു. ഏറെ തിരക്കേറിയ ലജ്പത് റായ് മാര്‍ക്കറ്റില്‍ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ആളപായമോ ആർക്കും പരിക്കേറ്റതായോ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഫയർഫോഴ്‌സിന്റെ 12 യൂണിറ്റുകള്‍ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ചെറിയ കടകളുടെ ഒരു നിര മുഴുവന്‍ കത്തിനശിച്ചു.