ഡൽഹിയിൽ കോവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 15,097 പുതിയ രോഗബാധിതർ

0
45

രാജ്യതലസ്ഥാനത്ത് ആശങ്ക വളർത്തി കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,097 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആറുപേർ മരിച്ചു. കഴിഞ്ഞ ദിവസം രോഗബാധിതരുടെ എണ്ണം 10,665 ആയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹിയിൽ വൻതോതിൽ കോവിഡ് പടരുകയാണ്.

24 മണിക്കൂറിനിടെ രോഗികളുടെ എണ്ണത്തിൽ 41.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കോവിഡിന്റെ രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ചത് ഡൽഹിയിലാണ്. രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതോടെ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് വേണ്ടിയുള്ള സൗകര്യം കൂട്ടി.

അതേസമയം, ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.