ഇന്ത്യയിൽ കൊവിഡ് മുന്നാം തരംഗം ആരംഭിച്ചെന്ന് സ്ഥിരീകരണം. കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതിയാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. രാജ്യത്തെ മെട്രോ നഗരങ്ങളെയാണ് മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിക്കുക. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ പറഞ്ഞു.
രണ്ടാം തരംഗത്തിൽ ഡൽഹി ഉൾപ്പെടെയുള്ള മഹാനഗരങ്ങളെല്ലാം വലിയ പ്രതിസന്ധിയാണ് നേരിട്ടത്. സമാന രീതിയിൽ മൂന്നാം തരംഗം പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഓക്സിജൻ ക്ഷാമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമഗ്ര പദ്ധതി ആവിഷ്കരിക്കാനും സാധ്യതയുണ്ട്.