Monday
12 January 2026
27.8 C
Kerala
HomeKeralaകെജിഎംഒഎ വാഹനജാഥ വ്യാഴാഴ്ച കാസർകോട്ട് തുടങ്ങും

കെജിഎംഒഎ വാഹനജാഥ വ്യാഴാഴ്ച കാസർകോട്ട് തുടങ്ങും

പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒഎ സംഘടിപ്പിക്കുന്ന സംസ്ഥാന വാഹനജാഥ വ്യാഴാഴ്ച കാസർകോട്ട് നിന്നും ആരംഭിക്കും. ആറിന് രാവിലെ ഒമ്പതര മണിക്ക് കാസർകോട് ജനറൽ ആശുപത്രിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി എൻ സുരേഷ് നിർവഹിക്കും. ജാഥ ജനുവരി 17ന് സെക്രട്ടേറിയറ്റ് പടിക്കൽ സമാപിക്കും.

സർക്കാർ ഡോക്ടർമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾക്കുനേരെ അവഗണന തുടരുന്ന സാഹചര്യത്തിൽ അത്യാഹിത അടിയന്തര കോവിഡ് ചികിത്സകളെ ബാധിക്കാതെ ജനുവരി 18ന് സംസ്ഥാനവ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും കെജിഎംഒഎ ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments