ബുള്ളി ഭായിക്ക് ശേഷം ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ട് ടെലിഗ്രാം ഗ്രൂപ്പുകള്‍; ഗ്രൂപ്പുകള്‍ പിന്‍വലിച്ചതായി മന്ത്രി അശ്വിനി വൈഷ്ണവ്

0
48

മുസ്‌ലിം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ച ബുള്ളി ഭായ് ആപ്പിന് പുറമേ ഹിന്ദു പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ടെലിഗ്രാം, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍. ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഗ്രൂപ്പുകള്‍ പിന്‍വലിച്ചതായും മന്ത്രി പറഞ്ഞു.

ടെലിഗ്രാം ചാനലും ഫേസ്ബുക്കിലെ ഗ്രൂപ്പുകളും പേജുകളും ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ട് അവരുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്ന അന്‍ഷുല്‍ സക്സേന എന്ന യൂട്യൂബറുടെ പരാതിക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. തുടര്‍ നടപടികള്‍ക്കായി വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി ചര്‍ച്ച നടത്തും,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഫേസ്ബുക്കില്‍ അധിക്ഷേപകരമായ രീതിയിലുള്ള നിരവധി പേജുകളും ഗ്രൂപ്പുകളുമുണ്ടെന്നും ഇവയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അന്‍ഷുല്‍ സക്സേന ട്വീറ്ററിലൂടെ പരാതിപ്പെട്ടിരുന്നു. പരാതി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയെ അറിയിക്കാനും പരാതിയില്‍ പറയുന്ന തരത്തിലുള്ള ഗ്രൂപ്പുകള്‍ കണ്ടെത്താനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.