ഒരു സുരക്ഷാവീഴ്ചയും ഇല്ല, അവസാന നിമിഷമാണ് പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ യാത്ര മാറ്റിയത്: പഞ്ചാബ് മുഖ്യമന്ത്രി

0
61

കർഷക പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഹനം 20 മിനിറ്റിലേറെ ഫ്‌ളൈഓവറിൽ കുടുങ്ങിയ സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി.

ഒരു സുരക്ഷാവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അവസാന നിമിഷമാണ് പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ യാത്ര മാറ്റി റോഡ് മാര്‍ഗം പോയതെന്നും ചന്നി പറഞ്ഞു.


ഒരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ റോഡ് മാര്‍ഗമുള്ള യാത്ര ഏറ്റവും അവസാന മിനിറ്റിലെടുത്ത തീരുമാനമാണ്.

അദ്ദേഹം ഹെലികോപ്റ്ററില്‍ പോകുമെന്നാണ് അറിയിച്ചിരുന്നത്. എപ്പോൾ സുരക്ഷാ വീഴ്ചയുടെ കാര്യം പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് ബിജെപിയും കേന്ദ്രസർക്കാരും.

രാഷ്ട്രീയമായി മാത്രം വിഷയത്തെ സമീപിക്കുകയാണ് ബിജെപിയെന്നും ചരണ്‍ജിത് സിങ് ചന്നി പറഞ്ഞു.