‘കല്ലുകള്‍ മാത്രമേ പിഴുതെറിയാനാകൂ; നാടിനാവശ്യമായ പദ്ധതികള്‍ ആരെതിര്‍ത്താലും നടപ്പാക്കും’; മുഖ്യമന്ത്രി

0
118

നാടിന് ആവശ്യമായ പദ്ധതികള്‍ ആരെതിര്‍ത്താലും നടപ്പാക്കുമെന്നും കല്ല് പിഴുതെറിഞ്ഞ് വികസനത്തെ തടയാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുന്നണിക്ക് വോട്ട് ചെയ്തത്. തുടര്‍ ഭരണം സാധ്യമാകാന്‍ കാരണമിതാണ്- മുഖ്യമന്ത്രി ഇടുക്കിയില്‍ പറഞ്ഞു.
പക്ഷേ പ്രതിപക്ഷം പാഠം പഠിച്ചില്ല. എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാറ്റിനെയും എതിര്‍ക്കുകയാണ് ഇവർ. വികസന പദ്ധതികള്‍ അട്ടിമറിക്കാനാണ് ശ്രമം. വികസനം ഇല്ലെങ്കില്‍ നാട് പിന്നോട്ട് പോകും. ജനങ്ങള്‍ വികസനം ആഗ്രഹിക്കുന്നുണ്ടെന്നും നിക്ഷിപ്ത താല്‍പര്യക്കാര്‍ എതിര്‍ത്തു എന്നത് കൊണ്ട് മാത്രം ഒരു വികസന പദ്ധതിയില്‍ നിന്നും പിന്നോട്ട് പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.