ഹോം ഐസൊലേഷന്‍ മാര്‍ഗരേഖ പുതുക്കി, ഗൃഹ നിരീക്ഷണം ഏഴ് ദിവസം

0
27

ഹോം ഐസൊലേഷന്‍ മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വീട്ടില്‍ നിരീക്ഷണത്തിലുള്ള സമയപരിധി ഒരാഴ്ചയായി കുറച്ചു. നേരത്തെ ഹോം ഐസൊലേഷന്‍ കാലാവധി പത്ത് ദിവസമായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിന് ശേഷം പരിശോധന ആവശ്യമില്ല. രോഗലക്ഷണം ഇല്ലാത്തവരുടെ സമ്പർക്കപട്ടികയിലുള്ളവരും പരിശോധന നടത്തേണ്ടതില്ല.
60 വയസ് കഴിഞ്ഞവര്‍ക്ക് വിദഗ്ധപരിശോധനയ്ക്ക് ശേഷം മാത്രമേ ഹോം ഐസലേഷനില്‍ ഇരിക്കാന്‍ പാടുള്ളു. പ്രതിരോധശേഷി കുറഞ്ഞവര്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്കും ഹോം ഐസലേഷന്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ പാടുള്ളു. നേരിയ ലക്ഷണങ്ങളുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഐസൊലേഷനിലേക്ക് പ്രവേശിക്കാമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.