Tuesday
23 December 2025
29.8 C
Kerala
HomeIndiaതിമിംഗില വിസർജ്യവുമായി രണ്ടുപേർ പൊലീസ് പിടിയിൽ, പിടികൂടിയത് മൂന്നരക്കോടിയുടെ തിമിംഗില വിസർജ്യം

തിമിംഗില വിസർജ്യവുമായി രണ്ടുപേർ പൊലീസ് പിടിയിൽ, പിടികൂടിയത് മൂന്നരക്കോടിയുടെ തിമിംഗില വിസർജ്യം

അനധികൃതമായി കടത്തുകയായിരുന്ന തിമിംഗില വിസർജ്യവുമായി രണ്ടുപേരെ തെങ്കാശി പൊലീസ് പിടികൂടി. കന്യാകുമാരി കുലശേഖരം സ്വദേശി ജോർജ് മിഷേൽറോസ്, തിരുനെൽവേലി താഴയത്ത് സ്വദേശി മോഹൻ എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശി പഴയ ബസ് സ്റ്റാൻഡിനുസമീപം വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.

സംശയകരമായ സാഹചര്യത്തിൽ കണ്ട കാർ പൊലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് 21 കിലോ തിമിംഗില വിസർജ്യം കണ്ടെത്തിയത്. ചെന്നൈയിൽനിന്ന് കൊണ്ടുവന്നതാണെന്നു കരുതുന്നു. കസ്റ്റഡിയിലെടുത്തവരെയും കാറും കടയനല്ലൂർ വനംവകുപ്പ് അധികൃതർക്കു കൈമാറി.

RELATED ARTICLES

Most Popular

Recent Comments