Monday
12 January 2026
21.8 C
Kerala
HomeKeralaഐഎസ് ബന്ധമെന്ന് സംശയം, യുവതി അറസ്റ്റിൽ, പിടിയിലായത് ഉള്ളാൾ സ്വദേശിനി

ഐഎസ് ബന്ധമെന്ന് സംശയം, യുവതി അറസ്റ്റിൽ, പിടിയിലായത് ഉള്ളാൾ സ്വദേശിനി

ഐഎസ് കേരള മൊഡ്യൂള്‍ കേസുമായി ബന്ധമെന്ന സംശയത്തില്‍ യുവതിയെ എന്‍ ഐ എ സംഘം അറസ്റ്റ് ചെയ്തു. ഉള്ളാള്‍ മസ്തിക്കാട്ട് സ്വദേശി ദീപ്തി മര്‍ള എന്ന മറിയത്തെയാണ് അറസ്റ്റ് ചെയ്തത്. ഡിഎസ്പി കൃഷ്ണകുമാര്‍, എന്‍ഐഎ ഡല്‍ഹിയിലെ അസിസ്റ്റന്റ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ അജയ് സിംഗ്, മോണിക്ക ദിക്വാള്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വെന്‍ലോക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി.

അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. 2021 ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഉള്ളാളിലെ വീട്ടില്‍ റെയ്ഡ് നടത്തി അബ്ദുള്‍ റഹ്മാനെ അറസ്റ്റ് ചെയ്തിരുന്നു. വീട്ടില്‍ നിന്ന് ഏതാനും രേഖകളും പിടിച്ചെടുത്തിരുന്നു.

RELATED ARTICLES

Most Popular

Recent Comments