രോഗബാധ 3,640, പോസിറ്റിവിറ്റി 5.11%, മരണം 30

0
27

സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,120 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,640 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,363 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 30 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 5.11%വും ചികിൽസയിലുള്ളത് 20,180 പേരുമാണ്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 43
കണ്ണൂർ: 184
വയനാട്: 62
കോഴിക്കോട്: 271
മലപ്പുറം: 123
പാലക്കാട്: 80
തൃശ്ശൂർ: 188
എറണാകുളം: 410
ആലപ്പുഴ: 94
കോട്ടയം: 199
ഇടുക്കി: 65
പത്തനംതിട്ട: 117
കൊല്ലം: 141
തിരുവനന്തപുരം: 583

സമ്പർക്ക രോഗികൾ 2,399 ഇന്നുണ്ട്. ഉറവിടം അറിയാത്ത 157 രോഗബാധിതരും, 19,359 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 16 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 91.37 ശതമാനമാണ്. ഇന്നത്തെ 2,560 രോഗബാധിതരിൽ 48 പേർ യാത്രാചരിത്രം ഉള്ളവരാണ്.

ഇന്ന് കോവിഡിൽ നിന്ന് മുക്‌തി നേടിയവർ 2,150, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 556, കൊല്ലം 98, പത്തനംതിട്ട 120, ആലപ്പുഴ 92, കോട്ടയം 201, ഇടുക്കി 45, എറണാകുളം 280, തൃശൂർ 132, പാലക്കാട് 60, മലപ്പുറം 95, കോഴിക്കോട് 216, വയനാട് 78, കണ്ണൂർ 145, കാസർഗോഡ് 32. ഇനി ചികിൽസയിലുള്ളത് 19,359. ഇതുവരെ ആകെ 51,86,737 പേർ കോവിഡിൽ നിന്നും മുക്‌തി നേടി.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 48,184 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങൾ 30 ആണ്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 41 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ആരോഗ്യ രംഗത്ത് നിന്ന് 16 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്‌.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 43,210 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 1,04,506 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,02,281 പേർ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 2225 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 167 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.