മുംബൈയിൽ കൊവിഡ് പടരുന്നു; ഒറ്റദിവസം 10860 പുതിയ രോഗികൾ

0
50

മുംബൈയിൽ കൊവിഡ് ഭീതിദമാംവണ്ണം പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10860 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ 34 ശതമാനം വർധനവാണ് ഉണ്ടായതെന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഗുരുതര സാഹചര്യം നേരിടുന്നതിനായി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ വാർഡ് തലങ്ങളിൽ വാർ റൂമുകൾ സജ്ജമാക്കിയിട്ടും രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക വളർത്തുന്നു