Tuesday
23 December 2025
22.8 C
Kerala
HomeKeralaനടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് അനുമതി

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് അനുമതി

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് വിചാരണ കോടതി അനുമതി നല്‍കി. ജനുവരി 20നകം അന്വേഷണ റിപ്പോർട് സമര്‍പ്പിക്കാനാണ് കോടതി നിർദ്ദേശം. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ബാലചന്ദ്ര കുമാർ കേസിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരുന്നു.

കേസിലെ പ്രതിയായ പൾസർ സുനി നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നാണ് ബാലചന്ദ്ര കുമാർ ഉന്നയിക്കുന്ന ആരോപണം. തുടർന്ന് പോലീസ് ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.അതേസമയം, വിചാരണ നിര്‍ത്തി തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്റെ ഹരജി കോടതി നീട്ടി. ഹരജി 20ന് പരിഗണിക്കും. പ്രോസിക്യൂട്ടർ ഇല്ലാത്ത സാഹചര്യത്തിലാണ് കോടതി ഹരജി നീട്ടിയത്.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ നീതിപൂർണമായ വിചാരണ ഉറപ്പാക്കണമെന്നും, തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഡബ്ള്യുസിസി കത്തയച്ചു. കേസുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഡബ്ള്യുസിസിയും കത്തയച്ചത്.

മുഖ്യ പ്രതി സുനിൽ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും സംവിധായകൻ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ളിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments