മ​യ​ക്കു​മ​രു​ന്നു​മാ​യി ഗു​ഡ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ നി​ല​മ്പൂ​രി​ൽ പി​ടി​യി​ൽ

0
44

മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് മ​ല​യാ​ളി യു​വാ​ക്ക​ൾ നി​ല​മ്പൂ​ർ പൊ​ലീ​സി‍െൻറ പി​ടി​യി​ൽ. ഗൂ​ഡ​ല്ലൂ​ർ പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ റാ​ഷി​ദ് (25), മു​ർ​ഷി​ദ് ക​ബീ​ർ (19), അ​ൻ​ഷാ​ദ് (24) എ​ന്നി​വ​രെ​യാ​ണ് നി​ല​മ്പൂ​ർ എ​സ്‌.​ഐ ന​വീ​ൻ ഷാ​ജും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​റി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 55 ഗ്രാം ​ക്രി​സ്റ്റ​ൽ മെ​ഥി​ലി​ൻ ഡ​യോ​ക്സി മെ​ത്ത് ആം​ഫി​റ്റ​മി​ൻ ആ​ണ് പി​ടി​കൂ​ടി​യ​ത്. വി​പ​ണി​യി​ൽ മൂ​ന്ന്​ ല​ക്ഷം രൂ​പ വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണി​ത്.