Tuesday
23 December 2025
28.8 C
Kerala
HomeIndiaബെംഗളൂരു റെഡ് സോണില്‍; കൂടുതല്‍ നിയന്ത്രണങ്ങള്‍

ബെംഗളൂരു റെഡ് സോണില്‍; കൂടുതല്‍ നിയന്ത്രണങ്ങള്‍

കര്‍ണാടകയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് റവന്യൂമന്ത്രി ആര്‍ അശോക. ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് നിലവില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവൽസര ആഘോഷത്തിലെ ആള്‍ക്കൂട്ടം ഒഴിവാക്കാനായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നത്.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പട്ടിക പ്രകാരം ബെംഗളൂരു റെഡ് സോണിലാണെന്നും ജാഗ്രതാ നിർദ്ദേശം നൽകേണ്ടത് പ്രധാനമാണെന്നും മന്ത്രി അശോക പറഞ്ഞു. ബെംഗളൂരുവിൽ നിയന്ത്രണങ്ങൾ കൂട്ടുന്നത് വഴി കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സര്‍ക്കാര്‍ നിലപാട് വളരെ വ്യക്‌തമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നേരത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. അത് ആവർത്തിക്കാൻ പാടില്ല. ഇതിനായി കർശന നടപടികളാണ് സ്വീകരിക്കുന്നത്. ജനങ്ങള്‍ സര്‍ക്കാരിനോട് സഹകരിക്കണം; മുഖ്യമന്ത്രി വ്യക്‌തമാക്കി.

രാജ്യത്ത് ആദ്യമായി കോവിഡ് സ്‌ഥിരീകരിച്ചത് കര്‍ണാടകയിലാണ്. നിലവിൽ സംസ്‌ഥാനത്ത് ഒമൈക്രോൺ വ്യാപനവും ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വരെ 64 ഒമൈക്രോണ്‍ കേസുകളാണ് ഇവിടെ റിപ്പോര്‍ട് ചെയ്‌തത്‌.

 

RELATED ARTICLES

Most Popular

Recent Comments