ബ്രയിൽ ശ്രവ്യ ഗ്രന്ഥശാലാ പദ്ധതി ഉദ്ഘാടനം ജനുവരി നാലിന്

0
46

വഴുതക്കാട് കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ധനസഹായത്തോടെ നടപ്പാക്കിയ ബ്രയിൽ ശ്രവ്യ ഗ്രന്ഥശാല പദ്ധതിയുടെ ഉദ്ഘാടനം ജനുവരി നാലിനു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

അന്താരാഷ്ട്ര ബ്രയിൽ ദിനാഘോഷത്തിന്റെ ഭാഗമായാണു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച മലയാളം ബ്രയിൽ വായനക്കാരായ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും മന്ത്രി നിർവഹിക്കും.

2022ലെ ബ്രയിൽ കലണ്ടറിന്റെ പ്രകാശനം, ബ്രയിൽ ശ്രവ്യ ഗ്രന്ഥശാലയുടെ ഭാഗമായി പുറത്തിറക്കുന്ന ഓഡിയോ ബ്രയിൽ പുസ്തകങ്ങളുടെ വിതരണം എന്നിവയും ചടങ്ങിൽ നടക്കും. സംസ്ഥാനത്തെ മുന്നൂറോളം കാഴ്ചപരിമിതർക്കു മലയാളം ബ്രയിൽ കലണ്ടർ സൗജന്യമായി വിതരണം ചെയ്യും. കാഴ്ചപരിമിതർക്കുവേണ്ടിയുള്ള വിദ്യാലയങ്ങൾക്കും പുനരധിവാസ കേന്ദ്രങ്ങൾക്കും ഓഡിയോ ബ്രയിൽ പുസ്തകങ്ങൾ സൗജന്യമായി നൽകും.