കൊവിഡ് നിയന്ത്രണങ്ങള്‍ പുതുക്കി തമിഴ്‌നാട് സര്‍ക്കാര്‍

0
67

ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവുമെന്ന റിപോര്‍ട്ടിന്റെ സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊവിഡ് ആരോഗ്യ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു.

ഇന്ന് മുതല്‍ പത്ത് ദിവസത്തേക്കാണ് നിയന്ത്രണമുണ്ടാവുക.

ജനുവരി പത്ത് വരെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേയുണ്ടാവൂ.വ്യാപാരസ്ഥാപനങ്ങളില്‍ ശേഷിയുടെ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. സംസ്‌കാരച്ചടങ്ങുകളില്‍ കൂടിയത് 50 പേര്‍ക്ക് പങ്കെടുക്കാം.എല്ലാ രാഷ്ട്രീയ, സമുദായ, മത, സാംസ്‌കാരിക പരിപാടികള്‍ക്കും നിയന്ത്രണമുണ്ടാവും. ഹോട്ടലുകളും ജിമ്മുകളും 50 ശതമാനം പരിധി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു .