Sunday
11 January 2026
28.8 C
Kerala
HomeKeralaവിവരാവകാശ അപേക്ഷ ഓൺലൈനിൽ വെബ്‌പോർട്ടൽ പ്രവർത്തനം തുടങ്ങി

വിവരാവകാശ അപേക്ഷ ഓൺലൈനിൽ വെബ്‌പോർട്ടൽ പ്രവർത്തനം തുടങ്ങി

സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ നിയമം 2005 പ്രകാരം സമർപ്പിക്കുന്ന രണ്ടാം അപ്പീൽ, പരാതി അപേക്ഷകൾ എന്നിവ ഓൺലൈനായി സ്വീകരിക്കുന്നതിനായി NIC രൂപീകരിച്ച വെബ്‌പോർട്ടൽ മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. വിശ്വാസ് മേത്ത ഉദ്ഘാടനം ചെയ്തു.

ഇൻഫർമേഷൻ കമ്മീഷണർമാരായ ഡോ. കെ.എൽ. വിവേകാനന്ദൻ, എസ്. സോമനാഥൻ പിള്ള, കെ. സുധാകരൻ, ശ്രീലത പി.ആർ, NIC യിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് വെരിഫൈഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് പരാതി/ അപ്പീൽ അപേക്ഷകൾ ഫയൽ ചെയ്യുന്നതിനും അതോടൊപ്പം ഫയൽ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം വെബ് പോർട്ടലിൽ ലഭ്യമാണ്.

 

വിലാസം: https://rti.sic.kerala.gov.in/

RELATED ARTICLES

Most Popular

Recent Comments