രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഇടവേളയ്ക്ക് ശേഷം കുതിച്ചുയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. ഒമിക്രോൺ രോഗബാധിതർ 1500ന് അടുത്തായി. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കാനും ഹോം ഐസലേഷന്‍ നിരീക്ഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. നേരിയ രോഗലക്ഷണമുളളവരെ പാര്‍പ്പിക്കാന്‍ ഹോട്ടല്‍ മുറികളടക്കം മാറ്റിവയ്ക്കണമെന്നും സംസ്ഥാനങ്ങൾക്കയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
ഗ്രാമീണമേഖലയ്ക്കും കുട്ടികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണം. ഓക്‌സിജന്‍, വെന്റിലേറ്റര്‍ തുടങ്ങിവ കൃത്യമായി ഉറപ്പാക്കണം. ദ്രുതപരിശോധന ബൂത്തുകള്‍ തുടങ്ങണം. പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, രുചിയും മണവും നഷ്ടമാകല്‍, ക്ഷീണം, വയറിളക്കം രേഗലക്ഷണങ്ങളായി കണക്കാക്കി പരിശോധനവേണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശം. കുട്ടികള്‍ സുരക്ഷിതരെങ്കില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ റജിസ്‌ട്രേഷന് തുടക്കമിട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
ഒമിക്രോൺ വ്യാപനം ;താത്കാലിക ആശുപത്രികള്‍ സജ്ജമാക്കണം; ഹോട്ടല്‍ മുറികളും മാറ്റിവയ്ക്കണം: കേന്ദ്രം