ഇന്ത്യൻ സൈന്യത്തിനായി പുതിയ കാമോഫ്ലോഗ് യൂണിഫോമുകൾ

0
23
symbolic picture

നൂതനങ്ങളായ സാങ്കേതിക മാറ്റം വസ്ത്ര ഡിസൈനുകളിലും വരുത്തി ഇന്ത്യൻ സൈന്യം. സൈനിക ഉദ്യോഗസ്ഥർക്കായി ഡിജിറ്റൽ സംവിധാനങ്ങളുടെ പാറ്റേണിലുള്ള കോംബാറ്റ് യൂണിഫോമുകൾ ഒരുങ്ങുന്നു. കാമോഫ്ലാഗ് എന്നറിയപ്പെടുന്ന തവിട്ടും പച്ചയും ചന്ദന നിറവും ഇടകലർന്ന വേഷത്തിലെ ഡിസൈനിലാണ് പ്രകടമായ മാറ്റം വരുത്തുന്നത്.

ഭാരം കുറഞ്ഞതും സുതാര്യവും ഡിജിറ്റൽ പാറ്റേണുമുള്ള യുണിഫോമാണ് സൈനിക ഉദ്യോഗസ്ഥർക്കായി നിർമ്മിച്ചിരിക്കുന്നത്. ജനുവരി 15 സൈനിക ദിനത്തിൽ ആധുനിക വിദ്യകളോട് കൂടി നിർമ്മിച്ച യൂണിഫോം പ്രദർശിപ്പിക്കും.

അടുത്തിടെ നടന്ന സൈനിക കമാൻഡർമാരുടെ കോൺഫറൻസിലാണ് കാമോഫ്ലാഗ് യൂണിഫോമുകൾ പുറത്തിറക്കാൻ തീരുമാനമായത്. ഭാരം കുറവായതിനാൽ ഇത് ധരിക്കാനും കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടുണ്ടാകില്ല. കാലാവസ്ഥയുമായി ഒത്തുപോകുന്ന യൂണിഫോം എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. കൊടും തണുപ്പിലും കനത്ത ചൂടിലും നിന്ന് സംരക്ഷണം നൽകാൻ ഇതിന് കഴിയുമെന്ന് അധികൃതർ പറയുന്നു.