Monday
12 January 2026
23.8 C
Kerala
HomeKeralaഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കുട്ടികൾ കേരളത്തിനകത്തുള്ള സർക്കാർ / എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. വിവിധ പരീക്ഷകളിൽ നിശ്ചിത ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർഥികളുടെ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ജിനുവരി 10ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.

അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, സർട്ടിഫിക്കറ്റ് (പ്രൊഫഷണൽ/ ഒറിജിനൽ പകർപ്പ്) സ്വയം സാക്ഷ്യപ്പെടുത്തിയ അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവയും സമർപ്പിക്കണം.

പരീക്ഷാ തീയതിക്ക് തൊട്ടു മുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല. വിശദവിവരങ്ങൾക്ക്: 0471-2729175.

RELATED ARTICLES

Most Popular

Recent Comments