കൊവിഡ് ഭീതി: മക്കയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി സൗദി

0
40

കൊവിഡ് വ്യാപനം ഭീതിപടര്‍ത്തുന്നതിനിടയില്‍ മക്കയില്‍ നിയന്ത്രണം കര്‍ശനമാക്കനൊരുങ്ങി സൗദി. സാമൂഹ്യ അകലമടക്കമുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നാണ് പുതിയ നിര്‍ദേശം. സാമൂഹ്യ അകലം പാലിക്കുന്നതിന് വേണ്ടി അടയാളങ്ങളും മക്കയിലെ പള്ളിയില്‍ ഒരുക്കുന്നുണ്ട്.

തീര്‍ത്ഥാടകര്‍ തമ്മിലും തീര്‍ത്ഥാടകരും പള്ളിയും തമ്മിലും നിര്‍ബന്ധമായും സാമൂഹ്യ അകലം പാലിച്ചിരിക്കണമെന്നാണ് അധികാരികള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഒരേ സമയം എത്രയാളുകള്‍ക്ക് വരെ പള്ളിയില്‍ പ്രവേശിക്കാം എന്നതിനെപ്പറ്റി വ്യക്തമാക്കിയിട്ടില്ല.

പള്ളിയുടെ ഉള്ളിലും പുറമെയും കഅബയ്ക്ക് സമീപവും മാസ്‌കും സാമൂഹ്യ അകലവും ഉണ്ടായിരിക്കണമെന്നാണ് സൗദി രാജവംശം അറിയിച്ചിരുന്നു.
സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. 5,54,000ത്തോളം കേസുകളാണ് സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.