ഭീകരക്രമണ ഭീഷണി മുംബൈയിൽ ജാഗ്രത കർശനമാക്കി പൊലീസ്

0
82

ഭീകരക്രമണ ഭീഷണി ഉയർന്ന സാഹചര്യത്തിൽ മുംബൈയിൽ പൊലീസ് സുരക്ഷ കർശനമാക്കി. ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് സുരക്ഷ കർശനമാക്കിയത്. ഖലിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയേക്കുമെന്ന കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി.
അവധിയിൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥരെ അടക്കം തിരികെ വിളിപ്പിച്ചു. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷക്കായി മൂവായിരത്തോളം പൊലീസുകാരെ വിന്യസിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു.