2021 ന്റെ നഷ്ടങ്ങൾ

0
191

സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന അപൂർവ വ്യക്തിത്വങ്ങൾ ഓർമയായ ഒരു വർഷം കൂടിയാണ് 2021. ചിരിയുടെ തമ്പുരാൻ മാർ ക്രിസോസ്റ്റം, കേരളത്തിന്റെ ഉരുക്കുവനിത കെ ആർ ഗൗരിയമ്മ, പ്രമുഖ നടൻ നെടുമുടി വേണു,
കഥകളി ആചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ എന്നിങ്ങനെ നമ്മെ വിട്ടുപിരിഞ്ഞവർ നിരവധി.
കേരളത്തിന്റെ പൊതുരംഗത്തു നിറഞ്ഞുനിന്ന പല വിശിഷ്ട വ്യക്തിത്വങ്ങളും ഓര്‍മയായ വര്‍ഷമാണ് 2021.മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) വിട പറഞ്ഞത് ഈ വർഷത്തിന്റെ ആദ്യപാദത്തിൽ. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന വ്യക്തിയുമായിരുന്നു.
കേരളത്തിന്റെ വിപ്ലവ നായിക കെആര്‍ ഗൗരിയമ്മ (102) വിടവാങ്ങിയതും 2021ലെ പ്രധാന നഷ്ടമായിരുന്നു. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. ഭൂപരിഷ്‌കരണ നിയമം അടക്കമുള്ള നിര്‍ണായക ചുവടുകള്‍ ഗൗരിയമ്മയുടെ നേട്ടമാണ്.
കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് ( 71) അന്തരിച്ചതും പോയ കൊല്ലം തന്നെ. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള (86) അന്തരിച്ചതും 2021ലാണ്. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍, മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) കാല യവനികയില്‍ മറഞ്ഞത് വലിയ ദുഃഖമുളവാക്കി പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് (63), മലയാള ചലച്ചിത്രഗാനാസ്വാദകര്‍ ഓര്‍മിക്കുന്ന നിരവധി പാട്ടുകള്‍ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല എന്നിവരുടെ വേര്‍പാടും 2021ന്റെ നഷ്ടമാണ്.
സീരിയൽ താരം ശരണ്യ ശശിധരൻ, മലയാള സിനിമയിലെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി, വില്ലൻ വേഷങ്ങളിൽ വിസ്മയിപ്പിച്ച റിസബാവ, പി ബാലചന്ദ്രൻ, കെ ടി എസ് പടന്നയിൽ, നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ, കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ, നടി ചിത്ര, കോഴിക്കോട് ശാരദ, സംവിധായകരായ കെ എസ് സേതുമാധവൻ, ആന്റണി ഈസ്റ്റ്മാൻ, ക്രോസ്ബെൽറ്റ് മണി, സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ, ലോകപ്രശസ്ത കായികതാരം മിൽഖാ സിംഗ്, ജസ്റ്റിസ് ജി ടി നാനാവതി, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ, സംഗീതജ്ഞൻ രാജൻ മിശ്ര, ഇസ്ലാമിക പണ്ഡിതൻ മൗലാന വാഹിയുദ്ദീൻ, മുൻ ഇന്ത്യൻ ഫുടബോൾ താരം അഹമ്മദ് ഹുസൈൻ ലാല, ആർച്ച്ബിഷപ്പ് ഡസ്‌മണ്ട്‌ ടുട്ടു, രാജ്യത്തെ ആദ്യ സൈക്ക്യാട്രിസ്റ്റ് ശാരദ മേനോൻ, പ്രമുഖ പത്രപ്രവർത്തകൻ വിനോദ് ദുവ, കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാർ എന്നിവരും 2021 ലെ കണ്ണീരോർമകളാണ്.
കേരള ഗവർണർ ആർ എൽ ഭാട്യ, പ്രമുഖ ചരിത്രകാരൻ ആർ കൃഷ്ണമൂർത്തി, നാടകകൃത്ത് എ ശാന്തകുമാർ, ഇസ്ലാമിക ചിന്തകൻ ടി കെ അബ്ദുല്ല, കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ, സാഹിത്യകാരൻ ഒ കൃഷ്ണൻ പാട്യം, പ്രമുഖ പത്രപ്രവർത്തകൻ കെ എം റോയ്, സ്വാതന്ത്ര്യസമര സേനാനിയും​ ചരിത്രകാരനും​ കോൺഗ്രസ് നേതാവുമായ കെ എം ചുമ്മാർ, മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രൻ, പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദീഖി, സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞൻ താണു പദ്മനാഭൻ, പിന്നണി ഗായകൻ തോപ്പിൽ ആന്റോ, ബോളിവുഡ് ഇതിഹാസം ദിലീപ്കുമാർ, വ്യവസായപ്രമുഖൻ പി എ ഇബ്രാഹിംഹാജി, കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയി പ്രവർത്തിച്ച സ്വാമി പ്രകാശാനന്ദ, മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ഭുട്ടാ സിംഗ്, കഥകളി കലാകാരൻ മാത്തൂർ ഗോവിന്ദൻകുട്ടി, മുൻ വിദേശകാര്യമന്ത്രി മാധവ് സിംഗ് സോളങ്കി, നടൻ മേള രഘു, അതുല്യ കാർട്ടൂണിസ്റ്റ് യേശുദാസൻ, മുൻ എംഎൽഎയും സിപിഐ എം നേതാവുമായ ബി രാഘവൻ, കെ വി വിജയദാസ് എംഎൽഎ, ചിത്രകാരൻ ലക്ഷ്മൺ പൈ, ചെങ്ങറ സമരനായകൻ ളാഹ ഗോപാലൻ, പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ വി എം കുട്ടി, പീർ മുഹമ്മദ്, തമിഴ്‌നാടൻ വിവേക്, ഭാഷ പണ്ഡിതനും കവിയും സാംസ്‌കാരിക ചിന്തകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി, കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ശാന്തനാഗൗഡർ മോഹന, അറ്റോർണി ജനറൽ സോളി സൊറാബ്ജി, കേരള കോൺഗ്രസ് നേതാവ് സ്കറിയ തോമസ്, ഭരണകൂട ഭീകരതക്കിരയായി ജയിലിൽ അടക്കപ്പെട്ട സ്റ്റാൻ സ്വാമി എന്നിവരും 2021 ന്റെ നഷ്ടങ്ങളാണ്.