സ്വ​കാ​ര്യകോ​ള​ജി​ല്‍ പുള്ളിപ്പുലിയി​റ​ങ്ങി; നാ​യ്ക്ക​ളെ ക​ടി​ച്ചു​കൊ​ന്നു

0
72

പാ​ല​ക്കാ​ട്- കോയമ്പത്തൂർ ദേ​ശീ​യ​പാ​ത​യോരത്തെ കു​നി​യം പു​ത്തൂ​രി​ലെ സ്വകാര്യ കോ​ള​ജി​ൽ പുള്ളിപ്പുലിയിറങ്ങി. കോളേജ് വളപ്പില്‍ ഉണ്ടായിരുന്ന രണ്ട് നായ്ക്കളെ നാ​യ്ക്ക​ളെ ക​ടി​ച്ചു​കൊ​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​സി​ടി​വി​യി​ല്‍ പു​ലി​യു​ടെ ദ്യ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. പു​ലി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍. കോളേജ് വളപ്പിൽ പുലിയിറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.