ബൂസ്റ്റര്‍ ഡോസ്: സന്ദേശങ്ങൾ ശ്രദ്ധിക്കണം, ജനുവരി 10 മുതല്‍ എസ്‌എംഎസ് വരുമെന്ന് കേന്ദ്രം

0
136

രാജ്യത്ത് കൊറോണ കേസുകളില്‍ വര്‍ദ്ധനവുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായ ജനങ്ങള്‍ക്ക് ജനുവരി 10 മുതല്‍ മൊബൈലിലേക്ക് എസ്‌എംഎസ് വന്ന് തുടങ്ങുമെന്നും ഇത് ലഭിച്ചവര്‍ക്ക് മൂന്നാം ഡോസ് സ്വീകരിക്കാമെന്നും ആരോഗ്യമന്ത്രാലയം. കൊറോണ മുന്‍നിര പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ളവരില്‍ ഗുരുതര രോഗമുള്ളവര്‍ക്കുമാണ് മൂന്നാം ഡോസ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച പ്രതിദിനം 8,000ല്‍ താഴെ കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പതിനായിരത്തിന് മുകളില്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങി. അപ്രതീക്ഷിത വ്യാപനം ഇപ്പോള്‍ ഉണ്ടാകുന്നതിനുള്ള കാരണം ഒമിക്രോണ്‍ ആണെന്നാണ് കേന്ദ്രം സൂചന നല്‍കുന്നത്. രണ്ട്-മൂന്ന് ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിയായി. പ്രതിരോധത്തിനായി മാസ്‌ക് തന്നെയാണ് പ്രധാന ആയുധമെന്നും ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍ സജ്ജമാകണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.