പത്തനംതിട്ടയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍

0
40

പത്തനംതിട്ട കുലശേഖരപതിയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുലശേഖരപതി അലങ്കാരത്ത് പരേതനായ അഹമ്മദിന്റെ മകന്‍ റഹമത്തുള്ള (സഞ്ജു- 43)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ അറബിക് കോളജ് റോഡില്‍ ഷെഡിനുള്ളിലാണ് മൃതദേഹം കണ്ടത്.

കഴുത്തില്‍ മുറിവേറ്റ നിലയിലാണ്. കൊലപാതകമാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു.