ഒമൈക്രോൺ; കോട്ടയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

0
39

ഒമൈക്രോൺ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോട്ടയത്ത് കൂടുതൽ നിയന്ത്രണങ്ങൾ. ഇൻഡോർ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യമായ വായു സഞ്ചാരം ഉറപ്പാക്കണം. സാമൂഹിക അകലവും മാസ്‌ക് ഉപയോഗവും കർശനമായി ഉറപ്പാക്കണം.

ബാറുകൾ, ക്ളബുകൾ, ഭക്ഷണശാലകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലെ സീറ്റിംഗ് കപ്പാസിറ്റി 50 ശതമാനം മാത്രമേ പാടുള്ളൂ എന്നും നിർദ്ദേശമുണ്ട്. രാത്രികാല നിയന്ത്രണങ്ങളാണ് ശക്‌തമാക്കുന്നത്. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്.

പുതുവൽസര ആഘോഷങ്ങൾ രാത്രി 10ന് ശേഷം അനുവദിക്കില്ല. പള്ളികളിൽ പുതുവൽസരത്തോട് അനുബന്ധിച്ചുള്ള രാത്രി കുർബാന മാനദണ്ഡം കർശനമായി പാലിച്ചു നടത്താം. ആളുകൾ കൂട്ടം ചേരുന്ന വിധം മറ്റ് ആഘോഷ പരിപാടികൾ നടത്താൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.