സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

0
73

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദബാധയെ തുടർന്ന്‌ കോഴിക്കോട്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗാനരചയിതാവും സംഗീതസം‌വിധായകനുമായ കൈതപ്രം ദാമോദരന്റെ സഹോദരനാണ്‌. 23 സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്‌.

തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം നേടിയ ശേഷം ജ്യേഷ്ഠനായ കൈതപ്രം ഗാനരചനയും സംഗീതവും നിർവഹിച്ച ദേശാടനം എന്ന ചലച്ചിത്രത്തിനു സഹായ പിന്നണി സംവിധായകനായിട്ടാണ് ചലച്ചിത്ര രംഗത്തേക്കുള്ള വരവ്. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. ഭാര്യ:ഗൗരിക്കുട്ടി. മക്കൾ:അദിതി, നർമദ, കേശവ്.