പത്താം ക്ലാസ്സുകാരനുമായി വിവാഹം; പാലക്കാട് അധ്യാപികക്കെതിരെ പോക്‌സോ കേസ്

0
44

പത്താം ക്‌ളാസ് വിദ്യാർഥിയെ പ്രണയിച്ച് വിവാഹം കഴിച്ച സംഭവത്തിൽ സ്‌കൂൾ അധ്യാപികക്കെതിരെ പോക്‌സോ കേസ്. സ്‌കൂളിലെ ട്രെയിനി അധ്യാപിക അരിയല്ലൂർ നല്ലൂർ ഗ്രാമത്തിൽ നിന്നുള്ള 17 കാരനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. തുടർന്നാണ് അധ്യാപികയെ പോക്‌സോ കേസിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

ഇരുവരുടെയും ബന്ധത്തിൽ വീട്ടുകാർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ കഴിഞ്ഞ ഒക്‌ടോബറിൽ ഇരുവരും അടുത്തുള്ള ക്ഷേത്രത്തിൽ പോയി വിവാഹിതരായി. എന്നാൽ എതിർപ്പ് ശക്‌തമായതോടെ ഇരുവരും ആത്‌മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

തുടർന്ന് ഇവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. സംഭവം വിവാദമായതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപികയെ പോക്‌സോ കേസ് ചുമത്തി അറസ്‌റ്റ് ചെയ്‌തത്‌.